April 19, 2024

ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി

0
 ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. രാവിലെ 6 മണി മുതല്‍ രാത്രി 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ബേക്കറികള്‍ക്കും ഈ സമയത്ത് തുറന്നുപ്രവര്‍ത്തിക്കാം. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കും. അന്തര്‍ജില്ലാ യാത്രകള്‍ക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. അവശ്യ സര്‍വീസിലുള്ള ഓഫീസുകള്‍ക്ക് മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ. റേഷന്‍ കടകളടക്കം ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി വില്‍ക്കുന്ന കടകള്‍, പാല്‍, ഇറച്ചി, മീന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കാലിത്തീറ്റ വില്‍ക്കുന്ന കടകള്‍ എന്നിവയെയൊക്കെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകള്‍, മറ്റ് ധനാകാര്യ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയേ പ്രവര്‍ത്തിക്കാവൂ. ഏറ്റവും കുറഞ്ഞ സ്റ്റാഫുമായി രണ്ട് മണി വരെയും പ്രവര്‍ത്തിക്കാം.
അച്ചടി, ദൃശ്യമാധ്യമങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി. കേബിള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ഔഷധ മേഖല, പെട്രോള്‍ പമ്പുകള്‍, എല്‍പിജി, വൈദ്യുതോത്പാദന, വിതരണ മേഖലകള്‍ എന്നിവകള്‍ക്ക് പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യാവസായ മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാം. നിര്‍മ്മാണ മേഖലയും മെയിന്റനന്‍സും ആവാം. പരമാവധി അഞ്ച് പേരെ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയും ആവാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news