ലോക്ഡൗൺ: നിയന്ത്രണങ്ങളും ഇളവുകളും
ലോക്ഡൗൺ: നിയന്ത്രണങ്ങളും ഇളവുകളും
*കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ തുറക്കില്ല.
*ആരാധനാലയങ്ങളിൽ ജനങ്ങളെ പ്രവേശിപ്പിക്കില്ല.
* എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു.
* സ്വകാര്യസ്ഥാപനങ്ങളും അവശ്യവിഭാഗത്തിലല്ലാത്ത വ്യാപാരസ്ഥാപനങ്ങളും നിയന്ത്രണങ്ങളിൽ ഇളവില്ലാത്ത വ്യവസായസ്ഥാപനങ്ങളും അടഞ്ഞുകിടക്കും
* വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കില്ല.
* അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഏഴരവരെ തുറക്കും
* മെട്രോ ഒഴികെയുള്ള തീവണ്ടിസർവീസുകളും വിമാനസർവീസുകളും ഉണ്ടാവും
* ചരക്കുഗതാഗതത്തിന് തടസ്സമുണ്ടാവില്ല
* ആരോഗ്യപ്രവർത്തകരെ തടയില്ല
* മാധ്യമപ്രവർത്തകരെ തടയില്ല
* കോവിഡ് രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ട വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും തടയില്ല.
* അന്തസ്സംസ്ഥാന യാത്ര നടത്തുന്നവർ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
*ശവസംസ്കാരത്തിന് 20 പേർ,
*വിവാഹത്തിന് – 30
നേരത്തേ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം.
* വാക്സിൻ എടുക്കാൻപോകുന്നവർ രജിസ്‌ട്രേഷൻ വിവരങ്ങൾ കാണിക്കണം.
* ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകർച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും.
Leave a Reply