നാസിക് ഡോളിൽ വയനാടൻ ഗോത്രപ്പെൺതാളം


Ad
നാസിക് ഡോളിൽ വയനാടൻ ഗോത്രപ്പെൺതാളം
*ജിത്തു തമ്പുരാൻ*
മലബാറിന്റെ നാസിക് ഡോൾ ഗ്രാമമായി മാറിക്കഴിഞ്ഞിരിക്കുന്നു പനമരം പഞ്ചായത്തിലെ നീർവാരം. ആഘോഷങ്ങളിലും സാംസ്കാരിക ഉത്സവങ്ങളിലും വയനാടൻ തെരുവീഥികളുടെ തുടിപ്പായി നീർവാരത്തുള്ള പ്രാക്തന ഗോത്രവർഗ്ഗമായ പണിയ വിഭാഗത്തിൽനിന്ന് മൂന്നു പെൺകുട്ടികൾ നാസിക് ഡോളിൽ കഴിവ് തെളിയിക്കുകയാണ്.
  അഖിൽ ജോസ് എന്ന അഭ്യസ്ഥവിദ്യനായ യുവാവ് സ്വയം തൊഴിൽ സംരംഭമായി യവനിക നാസിക് ഡോൾ എന്ന ഗ്രൂപ്പ് തുടങ്ങുകയും ഗ്രാമത്തിലെ മറ്റ് യുവാക്കൾക്കും വിദ്യാർഥികൾക്കും പരിശീലനവും തൊഴിലും നൽകുകയും ചെയ്തപ്പോൾ മഞ്ജു, നിത്യ, സ്മിത എന്നീ ഗോത്ര വിദ്യാർത്ഥിനികൾ രക്ഷിതാക്കളുടെ അനുവാദത്തോടെ ആവേശപൂർവ്വം ടീമിൽ ചേരുകയായിരുന്നു. നാസിക് ഡോൾ താളത്തിനൊപ്പം ഗോത്രതാളം  കൂടിയായപ്പോൾ ആസ്വാദകർക്ക് അതൊരു നവ്യാനുഭൂതി ആയി മാറി.
 രണ്ടുവർഷം കൊണ്ട് നൂറിൽ അധികം പരിപാടികളിൽ ഈ താളക്കൂട്ടം കൊട്ടിത്തിമിർത്തു കഴിഞ്ഞു. നീർവാരം ഗ്രാമത്തിൽ വളർന്നുവരുന്ന ഒട്ടനവധി കുട്ടികൾ ഇപ്പോൾ യവനികയിൽ നിന്നും നാസിക് ഡോൾ കൊട്ടാൻ പഠിക്കുന്നു. ലോകഭൂപടത്തിൽ നീർവാരം ഗ്രാമം സ്വയം അടയാളപ്പെടുത്തുന്നത് നാസിക് ഡോളിൽ മഹേന്ദ്രജാലം സൃഷ്ടിക്കുന്ന ഗോത്ര വിഭാഗം പെൺകുട്ടികളുടെ പേരിലാണ് .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *