August 6, 2026

യാക്കോബായ സഭ ദ്രുത കർമ്മ സേന രൂപീകരിച്ചു.

0
IMG-20210507-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
യാക്കോബായ സഭ ദ്രുത കർമ്മ സേന രൂപീകരിച്ചു.
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന് കീഴിൽ ദ്രുത കർമ്മ സേന രൂപീകരിച്ചു. എസ്രായേൻ മലബാർ ഭദ്രാസനം എന്ന പേരിട്ടിരിക്കുന്ന കർമ്മ സേനയിൽ 125 അംഗങ്ങളുണ്ട്. കോവിഡിൻ്റെ രണ്ടാം തരംഗത്തിൻ്റെ വ്യാപ്തി കൂടുന്ന സാഹചര്യത്തിലാണ് വയനാട്ടുകാർക്ക് ഒരു കൈ സഹായം എന്ന രീതിയിൽ കർമ്മ സേന രൂപീകരിച്ചതെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളികാർപ്പോസ് വ്യക്തമാക്കി. അഞ്ച് മേഖലകൾ തിരിച്ചാണ് പ്രവർത്തനം. ഓരോ മേഖലയിലും വൈദികരും ഇടവകകളിലെ യുവജനപ്രസ്ഥാനത്തിലുള്ളവരും പങ്കാളിയായാണ് പ്രവർത്തനം. ജില്ലാ ഭരണകൂടത്തിൻ്റെ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകുന്നതോടൊപ്പം ഇടവക കേന്ദ്രീകരിച്ചും പ്രവർത്തിക്കും. സഭയുടെ കീഴിൽ ഏതെങ്കിലും വിശ്വാസി കോവിഡ് ബാധിച്ച് മരണപ്പെടുകയാണങ്കിൽ വൈദികരുൾപ്പെട്ട ദ്രുത കർമ്മ സേന പ്രോട്ടോക്കോൾ പാലിച്ച് സംസ്ക്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സഭയുടെ കീഴിലുള്ള ആബുലൻസും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിനയോഗിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *