June 3, 2026

നാട്ടുകാരുടെ പരാതി ഫലം കണ്ടു: കുടിവെള്ളം പാഴാകുന്നത് തടയാൻ നടപടി തുടങ്ങി

0
IMG-20210508-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാട്ടുകാരുടെ പരാതി ഫലം കണ്ടു: കുടിവെള്ളം പാഴാകുന്നത് തടയാൻ നടപടി തുടങ്ങി

മാനന്തവാടി: നാട്ടുകാരുടെ ഏറെ നാളായുള്ള മുറവിളിയെ തുടർന്ന് കുടിവെള്ളം
പാഴാകുന്നത് തടയാൻ വാട്ടർ അതോറിറ്റി നടപടി തുടങ്ങി. പാണ്ടിക്കടവ് ജുമാ
മസ്ജിദിന് സമീപം മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി
വെള്ളം പാഴാകുകയായിരുന്നു. ഇതിന് പരാഹാരം കാണണമെന്ന് ആവശ്യം
ഉയർന്നെങ്കിലും അവഗണനയായിരുന്നു ഫലം. റോഡിലൂടെ നിരന്തരം വെള്ളം
ഒഴുകുന്നത് റോഡ് തകരാനും ഇടയാക്കുന്നുണ്ട്. ഏറെ പരാതികൾ ഉയർന്ന ശേഷമാണ്
ഇത് പരിഹരിക്കാൻ ഇന്നലെ അറ്റകുറ്റ പണി നടത്തിയത്. താലൂക്കിൽ പലയിടത്തും
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനിടെയാണ് ചിലയിടത്തെങ്കിലും ഇത്
പരിഹരിക്കാൻ വാട്ടർ അതോറിറ്റി നടപടി സ്വീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news