April 25, 2024

കബനി പുഴ കടന്ന് മദ്യത്തിനായും മറ്റും പോകുന്നത് തടയാൻ ശക്തമായ നടപടികളുമായി അധികൃതർ

0
കബനി പുഴ കടന്ന് മദ്യത്തിനായും മറ്റും പോകുന്നത് തടയാൻ ശക്തമായ നടപടികളുമായി അധികൃതർ

പുൽപള്ളി: ആളുകൾ കബനി പുഴ കടന്ന് കർണാടകയിലേക്ക് മദ്യത്തിനായും മറ്റും പോകുന്നത് തടയാൻ ശക്തമായ നടപടികളുമായി അധികൃതർ. കബനി നദി കടന്ന് കർണാടകയിലേക്കും കേരളത്തിലേക്കും അനധികൃതമായി വരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ ഡോ. അദീല അബ്​ദുല്ല അറിയിച്ചു. പെരിക്കല്ലൂർ, മരക്കടവ്, കൊളവള്ളി ഭാഗങ്ങളിൽ പോലീസ് കാവൽ ഏർപ്പെടുത്തുകയും അതിർത്തി പ്രദേശങ്ങളിലടക്കം പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയിലധികമായി പെരിക്കല്ലൂർ തോണിക്കടവും മരക്കടവ് തോണിക്കടവും അടച്ചിരിക്കുകയാണ്. ഈ ഭാഗങ്ങളിലൂടെ ആളുകൾ ഇരുകരകളിലേക്കും വരുന്നുണ്ടോ എന്നറിയാൻ ശക്തമായ പരിശോധനയാണ് നടത്തുന്നത്.

രാവിലെ എട്ടു മുതൽ 10 വരെ കർണാടകയിൽ മദ്യശാലകൾക്ക് തുറക്കാൻ അനുമതിയുണ്ട്. കബനി പുഴക്കരെ മൂന്ന് മദ്യശാലകളാണ് ഉള്ളത്. ഇവിടങ്ങളിൽ മദ്യപിക്കാനും മറ്റും പുലർകാലത്ത് തന്നെ ആളുകൾ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തടയിടുന്നതിന്റെ ഭാഗമായാണ് അധികൃതർ നടപടി ശക്തമാക്കിയത്. അതിർത്തി പ്രദേശങ്ങളിലെ നിരവധി കോളനികളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *