March 29, 2024

സ്ഫോടനത്തിൽ കുട്ടികൾ മരിച്ച സംഭവം – ഉന്നതതല അന്വേഷണം വേണം: ബാല ഗാന്ധിദർശൻ വേദി

0
സ്ഫോടനത്തിൽ കുട്ടികൾ മരിച്ച സംഭവം – ഉന്നതതല അന്വേഷണം വേണം: ബാല ഗാന്ധിദർശൻ വേദി

സുൽത്താൻ ബത്തേരിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് കളിച്ചു കൊണ്ടിരിക്കെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്ന് കുട്ടികളും മരണമടഞ്ഞിട്ടും സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താത്തത് സർക്കാരിൻ്റെയും ബാലാവകാശ കമ്മീഷൻ്റെയും വീഴ്ചയാണെന്ന് കേരളാ പ്രദേശ് ബാലഗാന്ധി ദർശൻ വേദി. വയനാട് സുൽത്താൻ ബത്തേരി ടൗണിന് സമീപം കഴിഞ്ഞ മാസം ആളൊഴിഞ്ഞ പുരയിടത്തിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്കാണ് സ്ഫോടനത്തിൽ ഗുരുതര പൊള്ളലേറ്റത്.
ഏപ്രിൽ 26 ന് കുട്ടികളായ മുരളിയും,അജ്മലും മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫെബിൻ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഇതിൻ്റെ സത്യാവസ്ഥ കണ്ടെത്തുവാനോ, ബോംബ് സൂക്ഷിച്ച സാമൂഹ്യ വിരുദ്ധർ ആരെന്ന് കണ്ടെത്താനോ കേസ് അന്വേഷിക്കുന്ന ലോക്കൽ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 
ഇത്തരം സംഭവങ്ങളിൽ സ്വമേധയാ ഇടപെടേണ്ട ബാലവാകാശ കമ്മിഷൻ്റെ മൗനവും ഖേദകരമാണ്.പരിക്കേറ്റ മൂന്ന് വിദ്യാർഥികളും മരണപ്പെട്ടിട്ടും അവരുടെ കുടുംബാംഗങ്ങൾക് നീതി ലഭിക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രമിക്കാത്തത് അപലപനീയമാണ്. കുറ്റവാളികളെ ഉടൻ കണ്ടെത്താൻ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും കുട്ടികളെ നഷ്ടപ്പെട്ട കുടുംബംഗൾക്ക് അടിയന്തര സഹായം നൽകണമെന്നും കേരളാ പ്രദേശ് ബാല ഗാന്ധിദർശൻ വേദി ജില്ലാ കമ്മറ്റി ആവിശ്യപ്പെട്ടു.
 ഓൺലൈനായി ചേർന്ന ജില്ലാ സമ്മേളനത്തിൽ 
ഇ.വി. അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ സജി തോമസ്, എൽദോ ഫിലിപ്പ്, കുര്യാക്കോസ് ആൻ്റണി, അഡ്വ.ഗ്ലോറി ജോർജ്, ധന ലക്ഷമി, സജി. ടി.ജി, ജയപ്രഭ, സഫ് വാൻ പി.അഡോൺ ജോൺസ് തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *