March 29, 2024

കോവിഡ് 19 – കുട്ടികള്‍ക്കായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

0
Img 20210510 Wa0024.jpg
കോവിഡ് 19 – കുട്ടികള്‍ക്കായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

കല്‍പറ്റ: കോവിഡ് അതിവ്യാപനത്തിന്റേയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ചൈല്‍ഡ് ലൈന്‍ വയനാട് കേന്ദ്രവും സന്നദ്ധ സംഘടനയായ ജ്വാലയും ജില്ലാ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുമായി സഹകരിച്ച് കുട്ടികള്‍ക്കായി ജില്ലയില്‍ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. മാനസിക സംഘര്‍ഷങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍ എന്നിവ അനുഭവിക്കുന്ന കുട്ടികള്‍ക്കായി കൗണ്‍സലിംഗ്, വിദ്യാഭ്യാസം, പോഷകാഹാരം, മരുന്ന് എന്നിവയ്ക്കുള്ള പിന്തുണ, കോവിഡുമായി ബന്ധപ്പെട്ട് ആവശ്യമായ മറ്റ് അടിയന്തിര സേവനങ്ങള്‍ എന്നിവ ഹെല്‍പ് ഡെസ്‌കില്‍ നിന്നും ലഭ്യമാവും. ഇതിനായി 9526961098 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
കൂടാതെ ചൈല്‍ഡ്‌ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1098 ലും ബന്ധപ്പെടാവുന്നതാണ്.
   ഹെല്‍പ് ഡസ്‌കിന്റെ ഉത്ഘാടനം നിയുക്ത എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെയംതൊടി മുജീബ് അധ്യക്ഷനായിരുന്നു. നഗരസഭാ കൗണ്‍സിലര്‍ അയിഷ പള്ളിയാല്‍, ജ്വാല ഡയറക്ടര്‍ സി.കെ.ദിനേശന്‍, ചൈല്‍ഡ് ലൈന്‍ ടീം മെമ്പര്‍ ലില്ലി തോമസ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *