June 3, 2026

കോവിഡ് ജാഗ്രത സമിതി അംഗത്തിനെ അസഭ്യം പറഞ്ഞതായി പരാതി

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് ജാഗ്രത സമിതി അംഗത്തിനെ അസഭ്യം പറഞ്ഞതായി പരാതി

പൂതാടി ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ കോവിഡ് ജാഗ്രതാ സമിതി അംഗമായ അധ്യാപകനെ അയൽക്കാരനായ ഓട്ടോ ഡ്രൈവർ അസഭ്യം പറഞ്ഞതായി പരാതി. മുൻ അധ്യാപകനായ എൻ സി രാജേന്ദ്രപ്രസാദിനെയാണ് അയൽക്കാരനായ അമ്പലക്കണ്ടി തംബുരാജും മകൻ കമലേഷും ചേർന്ന് അസഭ്യ വാക്കുകൾ പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനത്തിൽ തംബുരാജ് ഓട്ടോ ടൗണിലേക്ക് ഇറക്കിയത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത് രാജേന്ദ്ര പ്രസാദ് ആണെന്ന് പറഞ്ഞായിരുന്നു തംബുരാജും മകൻ കമലേഷും അതിക്രമിച്ച് രാജേന്ദ്രപ്രസാദിന്റെ വീട്ടിലേക്ക് കയറിച്ചെന്ന് അനാവശ്യം പറഞ്ഞത്. ഇതിനുമുൻപും രാജേന്ദ്രപ്രസാദിനെ ഇത്തരത്തിൽ അനാവശ്യം പറഞ്ഞതായി അദ്ദേഹം പറയുന്നു .ഇതിനെതിരെ കേണിച്ചിറ പോലീസ് സ്റ്റേഷനിൽ രാജേന്ദ്രപ്രസാദ് പരാതി നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news