കാട്ടാനശല്യം; അടിയന്തിര നടപടി സ്വീകരിക്കണം


Ad
കാട്ടാനശല്യം; അടിയന്തിര നടപടി സ്വീകരിക്കണം
കാട്ടാനശല്യവുമായി ബന്ധപ്പെട്ട് കാട്ടാനശല്യവുമായി സത്വര നടപടി സ്വീകരിക്കുന്നതിനുവേണ്ടി കല്‍പറ്റ നിയുക്ത എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് വിളിച്ചു ചേര്‍ത്ത കൂടിയാലോചന യോഗം അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഡിഎഫ്ഒ പി. രഞ്ജിത്ത് കുമാറിനോട് നിര്‍ദ്ദേശിച്ചു. കൽപ്പറ്റ ഡി എഫ് ഒ ഓഫീസിൽ വെച്ചായിരുന്നു യോഗം.
  കല്‍പ്പറ്റ, മേപ്പാടി, റെയ്ഞ്ചുകള്‍ക്ക് കീഴിലുള്ള വിവിധ ഇടങ്ങളില്‍ കാട്ടാനകള്‍ ഒറ്റക്കും കൂട്ടമായും ഇറങ്ങുകയും ജനജീവിതത്തിന് ഭീഷണിയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികളും ദീര്‍ഘകാല പദ്ധതികളും നടപ്പിലാക്കി പരിഹരിക്കണമെന്ന് ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി അടിയന്തര ഫെന്‍സിംഗ് നടപടികളും പകല്‍-രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തല്‍ എന്നിവ നടത്താന്‍ തീരുമാനിച്ചു. രൂക്ഷമായ കാട്ടാന ശല്യമുള്ള സ്ഥലങ്ങളില്‍ ഹാങ്ങിംഗ് പവ്വര്‍ ഫെന്‍സ് ഷീല്‍ഡ് നടത്താന്‍ തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ കാട്ടാന, കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യങ്ങള്‍ ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ദീര്‍ഘകാല പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ ഡിഎഫ്ഒയെ ചുമതലപ്പെടുത്തി.
  കഴിഞ്ഞ ദിവസം കാട്ടാന ശല്യമുണ്ടായ വിവിധ ഇടങ്ങളില്‍ ടി. സിദ്ധിഖ് സന്ദര്‍ശനം നടത്തിയിരുന്നു. ജനങ്ങളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തര കൂടിയാലോചന നടത്താന്‍ തീരുമാനമെടുത്തത്. വന്യമൃഗ ശല്യം പരിഹരിക്കാന്‍ മുന്തിയ പരിഗണന നല്‍കുമെന്നും അതിനുവേണ്ടിയുള്ള ബൃഹത്തായ ഹൃസ്വകാല ദീഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്നും അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു.
   ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും, വിവിധ പദ്ധതികളുടെ ഇഴഞ്ഞു നീങ്ങലും ഭാവനാസമ്പന്നമായ പ്രായോഗിക പദ്ധതികള്‍ നടപ്പിലാക്കാന്‍ വിവിധ കാരണങ്ങളാല്‍ സാധിക്കാത്തതുമാണ് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം. ഇത് പരിഹരിക്കാന്‍ ഗൗരവമായ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടിയാലോചനയില്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *