April 25, 2024

തലശ്ശേരി-മാനന്തവാടി-മൈസൂർ റെയിൽ പദ്ധതി വീണ്ടും ചർച്ചയാകുന്നു

0
തലശ്ശേരി-മാനന്തവാടി-മൈസൂർ റെയിൽ പദ്ധതി വീണ്ടും സജീവ ചർച്ചയാകുന്നു

മാനന്തവാടി: 100 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ നിർമിക്കാൻ പദ്ധതിയിട്ട തലശ്ശേരി–മാനന്തവാടി–മൈസൂരു റെയിൽ പദ്ധതി
സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. ഇടത് പക്ഷത്തിന് തുടർ ഭരണം ലഭിച്ചത് പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ശ്രമങ്ങൾക്ക് ഊർജമേകുമെന്ന്
വിശ്വസിക്കുന്നവർ ഏറെയാണ്. തലശ്ശേരിയിൽ നിന്ന് തുടങ്ങി ചെറുവാഞ്ചേരി വഴി കോഴിക്കോട് ജില്ലയിലെ കോളിപ്പാറ വഴി വയനാട്ടിലെ വാളാട് എത്തും. മാനന്തവാടി– കുട്ട–തിത്തിമത്തി വഴി മൈസൂരുവിൽ എത്തുന്ന റെയിൽ പാതയുടെ
പ്രാഥമിക രൂപരേഖ തയാറായിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ പ്രാഥമിക സർവേ നടക്കുന്നുണ്ട്. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ അഭിമാന പദ്ധതികളിൽ ഒന്നാണിത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മുംബൈ ആസ്ഥാനമായ കമ്പനിയാണ് സർവേ നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *