March 29, 2024

ലോക്ക് ഡൗൺ ലംഘനം: വിവിധ സ്റ്റേഷനുകളിലായി 19 കേസുകൾ രജിസ്റ്റർ ചെയ്തു

0
ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ വിവിധ സ്റ്റേഷനുകളിലായി 19 കേസുകൾ രജിസ്റ്റർ ചെയ്തു

ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി വീടുകളിൽ ക്വാറന്റെയ്ൻ നിർദ്ദേശിക്കപ്പെട്ടവർ ക്വാറന്റെയ്ൻ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇന്ന് ഏഴ് പേർക്കെതിരെ കേസെടുത്തു. ജില്ലാ അഡീഷണൽ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡുകൾ ക്വാറന്റെയ്നിൽ കഴിയുന്നവരുടെ വീടുകളിൽ നേരിട്ട് പരിശോധന നടത്തുന്നുണ്ട്. കൂടാതെ സൈബർ സെൽ സദാസമയം ടവർ ലൊക്കേഷൻ നിരീക്ഷണം നടത്തുന്നുണ്ടെന്നും ക്വാറന്റെയ്ൻ ലംഘിച്ച് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 9497976011 എന്ന നമ്പറിലും യാത്രാ പാസുകളുമായി ബന്ധപ്പെട്ട അത്യാവശ്യ സാഹചര്യങ്ങളിൽ 04936-202521 എന്ന നമ്പറിലും കൊവിഡ് ഹെൽപ്പ് ലൈൻ ആവശ്യങ്ങൾക്കായി 9497980833 നമ്പറിലും ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

  ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്ന് വിവിധ സ്റ്റേഷനുകളിലായി 19 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായി മാസ്ക് ധരിക്കാത്തതിന് 79 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 76 പേർക്കെതിരെയും പിഴ ചുമത്തി. അവശ്യ സർവീസ് നടത്തുന്ന കടകൾ രാത്രി 7.30 നും ഭക്ഷണം പാഴ്സൽ കൊടുക്കുന്ന ഹോട്ടലുകൾ 9.30 നും അടക്കേണ്ടതും കണ്ടെയ്ൻമെന്റ് ഇത് അഞ്ച് മണിക്കും 7.30 നും അടക്കേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *