May 14, 2026

വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാന്‍ ശ്രമം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാന്‍ ശ്രമം:

ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി
കല്‍പ്പറ്റ: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാന്‍ ശ്രമം. ഐ സി ബാലകൃഷ്ണന്‍ ജില്ലാപൊലീസ് മേധാവിക്ക് പരാതി നല്‍കി. ഫേസ്ബുക്കിലൂടെയാണ് സംഘം വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചത്. ആര്‍ക്കെങ്കിലും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജുകള്‍ വരികയാണെങ്കില്‍ തന്നെ അറിയിക്കണമെന്ന് കാണിച്ചുകൊണ്ട് ഐ സി ബാലകൃഷ്ണന്‍ സ്വന്തം ഐഡിയില്‍ നിന്നും ഫോണ്‍നമ്പറുകള്‍ സഹിതം പോസ്റ്റിട്ടിട്ടുണ്ട്. നേരത്തെ കണ്ണൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മ്മ, കണ്ണൂര്‍ വിജിലന്‍സ് സി ഐ ആയിരുന്ന ടി പി സുമേഷ് തുടങ്ങിയവരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാന്‍ ഒരു സംഘം ശ്രമിച്ചിരുന്നു. സമാനമായ വേറെയും സംഭവങ്ങള്‍ പലയിടത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ റിയാസ് കെ എം ആര്‍ എന്ന വ്യക്തിയോടാണ് ഐസിയുടെ പേരിലുള്ള വ്യാജപ്രൈഫൈലില്‍ നിന്ന് വെള്ളിയാഴ്ച ചാറ്റിംഗിലൂടെ പണം ആവശ്യപ്പെട്ടത്. സംശയം തോന്നിയ റിയാസ് വിവരം ഫേസ്ബുക്കില്‍ പോസ്റ്റായി ഇടുകയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *