April 25, 2024

ഡെങ്കിപ്പനി പ്രതിരോധ ദിനം: ഇന്ന് ഡ്രൈഡേ

0
*ഡെങ്കിപ്പനി പ്രതിരോധ ദിനം: ഇന്ന് ഡ്രൈഡേ* 

ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം കോവിഡ് മഹാമാരിയും കനത്തമഴയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവരും അവരവരുടെ വീടകങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് വീടുകളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന ചെറിയ വെള്ളക്കെട്ടിലാണ്. വീടിനു പുറത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, കവുങ്ങ് തോട്ടത്തിലെ പാളകള്‍, റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍ തുടങ്ങിയവ വെള്ളം കെട്ടിനില്‍ക്കാത്ത തരത്തില്‍ നീക്കം ചെയ്യണം. വീടിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങളും സ്ഥലങ്ങളും കണ്ടെത്തി ഒഴുക്കി കളയണം. ഫ്രിഡ്ജിനടിയിലും കൂളറിനടിയിലും വെള്ളം കെട്ടി നില്‍ക്കുന്ന പാത്രങ്ങള്‍, ഉപയോഗിക്കാത്ത ക്ലോസറ്റുകള്‍, വെള്ളം ശേഖരിച്ചുവച്ച പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. അവ കണ്ടെത്തി വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ആഴ്ചയിലൊരിക്കല്‍ വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളും കണ്ടെത്തി നശിപ്പിക്കുക എന്നതാണ് ഡ്രൈഡേ കൊണ്ട് ഉദ്ദേശിക്കുന്നത്. വീടിന് പുറത്തെ കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും വീടിനകത്തും പരിശോധന നടത്തി എല്ലാവരും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ഡിഎംഒ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *