April 26, 2024

ഡെങ്കിപ്പനി – ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ അരുത്*

0
*ഡെങ്കിപ്പനി – ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ അരുത്*

മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി, തലവേദന, പേശിവേദന, കണ്ണുകള്‍ക്കു പുറകില്‍ വേദന, ചര്‍ദ്ദി, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുന്നതിനനുസരിച്ച് ശരീരത്തില്‍ ചുവന്ന പാടുകള്‍, മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ കാണാവുന്നതാണ്. രക്തസ്രാവം ഷോക്ക് എന്നിവ രോഗം ഗുരുതരമാക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സിക്കാതെ ഏതെങ്കിലും ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഡെങ്കിപ്പനി കണ്ടെത്തുന്നതിനുള്ള രക്തപരിശോധന എല്ലാ മേജര്‍ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ചില കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *