March 28, 2024

വേനൽമഴ: കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകണം – സ്വതന്ത്ര കർഷക സംഘം

0
*വേനൽമഴ: കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകണം – സ്വതന്ത്ര കർഷക സംഘം* 

കൽപ്പറ്റ: വേനൽ മഴയിൽ കൃഷി നാശം സംഭവിച്ചിട്ടുള്ള കൃഷിക്കാർക്ക് അർഹമായ നഷ്ട പരിഹാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ഇ-മെയിൽ മുഖേന നിവേദനം നൽകി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയും അതോടനുബന്ധിയുണ്ടായ കാറ്റും വയനാട് ജില്ലയിലെ കാർഷിക മേഖലയിൽ വൻ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളത്. നേന്ത്രവാഴ, പച്ചക്കറി, കമുക് തുടങ്ങിയ കൃഷികൾക്കാണ് വേനൽ മഴയും കാറ്റും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവെച്ചിട്ടുള്ളത്. പൊതുവെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കർഷകർ കോവിഡ് കാലത്തെ പ്രതിസന്ധിയിലും വായ്പയെടുത്ത് ഇറക്കിയ കൃഷികളാണ് അപ്രതീക്ഷിത കാലാവസ്ഥയിൽ നശിച്ചത്. കർഷകരെ സംബന്ധിച്ചിടത്തോളം വേനൽ മഴ എല്ലാ പ്രതീക്ഷകളും തകർത്തിരിക്കയാണ്. കൃഷിയുടെ യഥാർത്ഥ നഷ്ടം കണക്കാക്കി കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷകർക്ക് കിട്ടാനുള്ള
മുൻ വർഷങ്ങളിലെ വേനൽ മഴയുടെ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും വിതരണം ചെയ്യാൻ നടപടിയുണ്ടാവണമെന്നും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *