July 16, 2026

മലമാൻ വേട്ട; പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
By ന്യൂസ് വയനാട് ബ്യൂറോ
മലമാൻ വേട്ട;  പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു 

ഒരാഴ്ച്ച മുൻപ് അപ്പപാറ കൊണ്ടിമൂല വനത്തിൽ മലമാനിനെ വേട്ടയാടിയ സംഭവത്തിലാണ് ദ്വാരക സ്വദേശി സാലി, അമ്പലവയൽ സ്വദേശി മുസ്തഫ, ബത്തേരി സ്വദേശി ഷഫീർ എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യലിനായി രണ്ട് ദിവസം മാനന്തവാടി നോർത്ത് വനം ഡിവിഷന്റെ കസ്റ്റഡി കോടതി അനുവദിച്ചത്. പ്രതികളിൽ ഒരാൾ അരണപാറയിലെ ഒരു വീട്ടിൽ ഒളിച്ച സാഹചര്യത്തിലും ഇവർ പല പ്രാവിശ്യം അരണപാറ തമ്പടിച്ച് മുൻപും കാട്ടിൽ കയറി തോക്ക് ഉപയോഗിച്ച് മാനിനെ വേട്ടയാടിയെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിനായി ഇന്ന് പതിനൊന്ന് മണിയോടെ മാനന്തവാടി ജെ എഫ് എം കോടതി മൂന്ന് പേരെ കസ്റ്റഡിയിൽ വിട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *