പാളക്കൊല്ലിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു


Ad
പാളക്കൊല്ലിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു

മുള്ളൻകൊല്ലി: പഞ്ചായത്തിലെ പാളക്കൊല്ലിയിലെ കാട്ടാന ശല്യത്തിൽ പൊറുതി മുട്ടി ജനങ്ങൾ. കാട്ടാന കൂട്ടം ഇറങ്ങി വ്യാപകമായി വിളകൾ നശിപ്പിക്കുകയും വീടുകളുടെ ഗെയിറ്റുകൾ നശിപ്പിക്കുകയും ചെയത പ്രദേശങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ പി ഡി സജി, വാർഡ് മെമ്പർ മഞ്ചു ഷാജി വാർഡ് വികസന സമിതി അംഗം ഷിനോയി വർഗീസ് എന്നിവർ സന്ദർശിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ നഷ്ടം ആണ് ഉണ്ടാക്കുന്നത് .
   ഫോറസ്റ്റിൻ്റെ അതിർത്തി തിരിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന ഗെയ്റ്റ് തകർന്നിട്ട് വർഷങ്ങളായി അത് നന്നാക്കി ആന ഇറങ്ങുന്നതിൽ നിന്ന് സംരക്ഷണം നൽകാൻ വനം വകുപ്പ് തയ്യാറാകുന്നില്ല. ഇടിഞ്ഞ ട്രഞ്ചുകൾ റിപ്പയർ ചെയ്യാത്തതാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി വ്യാപകമായ കൃഷി നഷ്ടം ഉണ്ടാക്കുന്നത്.
    ഫെൻസിംഗ്‌ തകർന്ന ഭാഗങ്ങളിൽ കർഷകനായ ബേബി പൊട്ടനാട്ട് സ്വന്തം നിലയിൽ ഉപകരണങ്ങൾ വാങ്ങി നൽകിയാണ് വനം വകുപ്പ് ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ റിപ്പയറിംഗ് നടത്തുന്നത്. പ്രദേശത്ത് ആറാേളം ആദിവാസി കോളനികളിലെ ആളുകൾ ആനശല്യം കാരണം ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് വനം വകുപ്പിൻ്റെ അടിയന്തിര ഇടപെടൽ വേണമെന്നും ഫോറസ്റ്റ് വാച്ചറെ നിയമിക്കണമെന്നും അഡ്വ. പി ഡി സജി ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *