വൃക്ഷത്തൈകള്‍ വിതരണത്തിന്


Ad
*വൃക്ഷത്തൈകള്‍ വിതരണത്തിന്*

വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 5- ലോകപരിസ്ഥിതി ദിനത്തോടും വനമഹോത്സവത്തോടും അനുബന്ധിച്ച് വൃക്ഷവത്കരണം നടത്തുന്നതിനായി തയ്യാറാക്കിയ വിവിധ ഇനത്തില്‍പ്പെട്ട 2,56,500 വൃക്ഷതൈകള്‍ മെയ് 28 മുതല്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ള വ്യക്തികള്‍, സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട സാമൂഹ്യ വനവല്‍കരണ ഓഫീസില്‍ അപേക്ഷ നല്‍കണം. 
കല്‍പ്പറ്റയിലെ ചുഴലി, കുന്നമ്പറ്റ നഴ്സറികളിലും ബത്തേരിയിലെ മേലെകുന്താണി, താഴെകുന്താണി നഴ്സറികളിലും മാനന്തവാടിയില്‍ ബേഗൂര്‍ നഴ്സറിയിലുമാണ് തൈകള്‍ ലഭിക്കുക. ഫോണ്‍: സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ 04936 202623, 295076, കല്‍പ്പറ്റ 8547603846, 8547603847, മാനന്തവാടി 8547603853, 8547603852 ബത്തേരി 8547603850, 8547603849.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *