June 13, 2026

ജില്ലയിലെ രണ്ട് ആശുപത്രികളില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
*ജില്ലയിലെ രണ്ട് ആശുപത്രികളില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍*
മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പി.എസ്.എ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തുക അനുവദിച്ചു. മാനന്തവാടിയില്‍ 1500 എല്‍.ബി.എസ് ശേഷിയുള്ള പ്ലാന്റിന് 1.60 കോടിയും കല്‍പ്പറ്റയില്‍ 1000 എല്‍.ബി.എസ് ശേഷിയുള്ള പ്ലാന്റിന് 1.20 കോടിയുമാണ് അനുവദിച്ചത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെയാണ് അടിയന്തരമായി പ്ലാന്റുകള്‍ വാങ്ങി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
കോവിഡ് രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 35 ആരോഗ്യ സ്ഥാപനങ്ങളിലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന ഓക്‌സിജന്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നത്. ആകെ 38.55 കോടിയാണ് എസ്റ്റിമേറ്റ് തുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *