April 24, 2024

ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെ കള്ളക്കേസ് എടുത്ത നടപടി പിൻവലിക്കണം – കോൺഗ്രസ്സ് (ഐ)

0
ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെ കള്ളക്കേസ് എടുത്ത നടപടി പിൻവലിക്കണം – കോൺഗ്രസ്സ് (ഐ)
മേപ്പാടി : കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തൃക്കൈപ്പറ്റ ഡിവിഷൻ മെംബർ അരുൺ ദേവിനെതിരെ മേപ്പാടി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കളളക്കേസിൽ കുടുക്കിയ നടപടി പിൻവലിക്കണമെന്ന് മേപ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. 20.05.21 ന് പഞ്ചായത്ത് അംഗം വിളിച്ച് ചേർത്ത വാർഡ് തല ഹെൽപ് ഡെസ്ക് രൂപീകരണം സംബന്ധിച്ച യോഗത്തിൽ പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ദേവ്  വാർഡിലെ JPHN ആയ സഹിറാബാനുവിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതിയെക്കുറിച്ച് യോഗത്തിൽ പറയുക മാത്രമാണുണ്ടായത്, എന്നാൽ ഇതു സംബന്ധിച്ച് സാഹിറാബാനു എന്നവർ യോഗത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് മെംബറെ പരസ്യമായി അധിക്ഷേപിക്കുകയും തട്ടിക്കയറുകയും വെല്ലുവിളിക്കുകയുമാണ് ചെയ്തത്. ഈ സംഭവത്തെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തീർത്തും തെറ്റായതും, ഗുരുതരമായതുമായ സമീപനമാണ് മേപ്പാടി പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ജനപ്രതിനിധി എന്ന നിലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വന്നിട്ടുള്ള വീഴ്ചകളെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് ഇത്തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിച്ച് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കള്ളകേസെടുത്തിട്ടുള്ളത്. ഇതു സംബന്ധിച്ച് നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തി പോലീസധികാരികളുടെ ഭാഗത്തു നിന്ന്  നീതിപൂർവ്വകമായ സമീപനമുണ്ടാവണമെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയ JPHN എതിരെ വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും മേപ്പാടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ബി.സുരേഷ് ബാബു ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *