കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണം; വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സ്


Ad
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണം; വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സ്

കല്‍പ്പറ്റ: കോവിഡ് പ്രോട്ടോകോള്‍ പൂർണമായും പാലിച്ച് മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സ്. വ്യാപാരികളുടെ തുറന്നു പ്രവര്‍ത്തിക്കാത്ത കടകളുടെ കെട്ടിട വാടക ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം, കെട്ടിട ഉടമകള്‍ക്ക് കെട്ടിട നികുതി ഒഴിവാക്കി കൊടുക്കണം, വ്യാപാരികള്‍ക്ക് ബാങ്ക് മൊറട്ടോറിയം കാലാവധി നീട്ടുകയും, മൊറട്ടോറിയം കാലളവിലെ പലിശ പൂര്‍ണ്ണമായി എഴുതി തള്ളുകയും വേണം. കുത്തക ഓണ്‍ലൈന്‍ കമ്പിനികളെ നിയന്ത്രിക്കണം. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം. നിലവിലുള്ള പ്രളയ സെസ്സ് ഒഴിവാക്കണം. ഇലക്ട്രിസിറ്റി ബില്ലുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കണം. വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സിന്റെ യുവജന സംഗം കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഉണ്ടാകും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *