March 28, 2024

വേമോം പാടത്ത് നെല്ലിന് വ്യാപക രോഗബാധ; കർഷകർ ആശങ്കയിൽ

0
Paddy 2.jpg
വേമോം പാടത്ത് നെല്ലിന് വ്യാപക രോഗബാധ; കർഷകർ ആശങ്കയിൽ

ജില്ലയുടെ നെല്ലറയെന്ന് വിളിക്കപ്പെടുന്ന വേമോം പാടത്ത്

നെല്ലിന് വ്യാപക രോഗബാധ. കുലവാട്ടം എന്ന കുമിൾ രോഗമാണ് നെൽകൃഷിയെ സാരമായി ബാധിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഇലകളിൽ പുള്ളി കുത്തുകളാണ് കാണപ്പെട്ടത്. പിന്നീട് ഇത്
കതിരിലേക്ക് വ്യാപിച്ച് കതിർ പൂർണ്ണമായും നശിക്കുകയാണ് ചെയ്യുന്നത്.
കോവിഡിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഇരട്ട
പ്രഹരമായിരിക്കയാണ് അപ്രതീക്ഷിതമുണ്ടായ രോഗ ബാധ. പുഞ്ചയും, നഞ്ചയും കൃഷി ചെയ്യുന്ന പ്രധാന പാടശേഖരങ്ങളിൽ ഒന്നാണ്
ജില്ലയിലെ ഏറ്റവും വലിയ പാടങ്ങളിലൊന്നാണ് വേമോം പാടം. ഇവിടെ 130 ഏക്കറോളം
സ്ഥലത്താണ് കാലങ്ങളായി നെൽകൃഷി ചെയ്ത് വരുന്നത്. രോഗബാധ കാരണം ഉണങ്ങി
പോവുന്ന കതിരുകളിൽ നിന്ന് അരിമണികൾ ലഭിക്കാതെയാകുന്നതോടെ കൃഷി ചെയ്തത്
പാഴാകുന്ന അവസ്ഥയാകും. കഴിഞ്ഞ കാലവർഷത്തിൽ കൊയ്യാറായ നെല്ല്
നശിച്ചതിനുള്ള നഷ്ട്ടപരിഹാരം പോലും ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷി ചെയ്യുന്ന കർഷകർക്ക് അടിയന്തരമായി
നഷ്ടപരിഹാരം അനുവദിക്കണണെമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കൃഷി ഓഫിസർ എ.ടി. ബിനോയി പാടം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ഇത്
സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *