April 18, 2024

മാനന്തവാടി നഗരസഭ കേന്ദ്രധനകാര്യ കമ്മീഷൻ വിഹിതം പദ്ധതി സമർപ്പിച്ചതിൽ ക്രമക്കേട്

0
Img 20210526 Wa0126.jpg
മാനന്തവാടി നഗരസഭ
കേന്ദ്രധനകാര്യ കമ്മീഷൻ വിഹിതം പദ്ധതി സമർപ്പിച്ചതിൽ ക്രമക്കേട്.
മാനന്തവാടി : മാനന്തവാടി നഗരസഭയ്ക്ക് കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതമായി ലഭിച്ച 4.26 കോടി രൂപ ചെലവഴിക്കുന്നതിനായുള്ള പദ്ധതികൾ സമർപ്പിച്ചത് ഗവൺമെന്റ് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണെന്ന് LDF കൗൺസിലർമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
അനുവദിക്കപ്പെട്ടതുക ചെലവഴിക്കുന്നതിന് കൃത്യമായ മാനദണ്ഠങ്ങൾ ഉണ്ട്. വാർഡ് സഭകൾ ചർച്ച ചെയ്ത മുൻഗണനാ ലിസ്റ്റിൽ നിന്നും ഏതൊക്കെ പദ്ധതികൾ വേണമെന്ന് കൗൺസിൽ യോഗത്തിൽ ചർച്ചചെയ്ത് തീരുമാനപ്രകാരമാണ് DPC അംഗീകാരത്തിന് സമർപ്പിക്കേണ്ടത്. എന്നാൽ കൗൺസിൽ യോഗത്തിൽ പദ്ധതികൾ ചർച്ച ചെയ്യുക ഉണ്ടായില്ല എന്ന കാരണത്താൽ 16 കൗൺസിലർമാർ വിയോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി. ഇത് സംഭന്ധിച്ച പരാതി ബഹു ജില്ലാ കളക്ടർ, പ്ലാനിംങ്ങ് ഓഫീസർ, നഗരകാര്യ റീജണൽ ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ വസ്തുതയെന്ന് മനസിലാക്കി കഴിഞ്ഞ ദിവസം പ്ലാനിംങ്ങ് ബോഡ് അദ്ധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എന്നിവർ പങ്കെടുത്ത് നഗരസഭയിൽ യോഗം ചേർന്നിരുന്നു. നടപടിക്രമങ്ങളിലെ വീഴ്ചകൾ സംബന്ധിച്ച് കൃത്യമായി ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും, അടിയന്തിരമായി ഭരണ സമിതി ചേർന്ന് തീരുമാനത്തിൽ പദ്ധതികൾ സംബന്ധിച്ച തീരുമാനം ഉണ്ടാവണമെന്ന് പറഞ്ഞിട്ടും ഭരണ നേതൃത്വവും സെക്രട്ടറിയും തിരുത്താൻ നാളിതു വരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ LDF കൗൺസിലർമാർ ഉന്നയിച്ച വിയോജനക്കുറിപ്പ് മിനുട്സിൽ രേഖപ്പെടുത്താൻ ചെയർമാനും സെക്രട്ടറിയും തയ്യാറാവാത്തത് സംബന്ധിച്ചും ഉന്നതാധികൾക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്.
ധനകാര്യ കമ്മീഷൻ തുകവിനിയോഗത്തിൽ 50 ശതമാനം നിർബന്ധമായും ശുചിത്വം – കുടിവെള്ള മേഖലകൾക്ക് ചെലവഴിക്കണം. മാനന്തവാടിയുടെ പൊതു വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനെ LDF അംഗങ്ങൾ സർവാത്മനാ സ്വാഗതം ചെയ്യുകയാണ്.
എന്നാൽ ഡിവിഷൻ തലത്തിൽ പദ്ധതികൾക്കനുവദിച്ച തുക പരിശോധിച്ചാൽ രാഷ്ട്രീയപരമായ കാരണത്താൽ മാത്രം ഒമ്പത് ഡിവിഷനുകൾ പൂർണമായും ഒരു പൈസയും വകയിരുത്താതെ ഒഴിവാക്കി. നഗരസഭയിലെ വികസന കാര്യങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഡിവിഷനുകളാണിവ. LDF അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഡിവിഷനുകളിലേക്ക് 16 ലക്ഷം വകയിരുത്തിയപ്പോൾ 145 ലക്ഷം രൂപയാണ് ഏകപക്ഷീയമായി UDF അംഗങ്ങളുടെ ഡിവിഷനുകളിലേക്കെടുത്തത്.
കൗൺസിൽ യോഗത്തിൽ ചർച്ചചെയ്താൽ ഇത്തരത്തിലുള്ള അന്തരം ചോദ്യം ചെയ്യപ്പെടുമെന്നതിനാലാണ് തെറ്റായ മാർഗത്തിലൂടെ പദ്ധതി സമർപ്പണത്തിന് ഭരണ നേതൃത്വം ശ്രമിക്കുന്നത്. എൽ ഡി എഫ് കൗൺസിലർമാർ 16 പേരും ആവശ്യപ്പെട്ട ഒരു പദ്ധതി പോലും നൽകുവാൻ ഭരണ സമിതി തയ്യാറാകുന്നില്ല.
ഇക്കാര്യത്തിൽ അടിയന്തിരമായി കൗൺസിൽ യോഗം ചേർന്ന് നിയമാനുസൃതമായ നടപടികളിലൂടെ പദ്ധതികൾ സമർപ്പിക്കാൻ ഭരണ നേതൃത്വം തയ്യാറാവണമെന്നും നഗരസഭയിലെ LDF കൗൺസിലർമാർ പ്രതിനിധാനം ചെയ്യുന്ന ഡിവിഷനുകളിൽ ഒരാനുകൂല്യവും ആർക്കും നൽകേണ്ടതില്ലെന്ന തീരുമാനം തിരുത്തണമെന്നും 
അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് LDF നേതൃത്വം നൽകുമെന്നും കൗൺസിലർമാർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ LDF പാർലമെന്ററി പാർട്ടി ലീഡർ അബ്ദുൾ ആസിഫ്, വി.ആർ. പ്രവീജ്, വിപിൻ വേണുഗോപാൽ, വി.കെ.സുലോചന , ഷൈനി ജോർജ്, സിനിബാബു എന്നിവർ പങ്കടുത്തു.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *