കുറുമ്പാലക്കോട്ട മലയിൽ വൻ ഗർത്തം; പ്രദേശവാസികൾ ഭീതിയിൽ


Ad
കുറുമ്പാലക്കോട്ട മലയിൽ വൻ ഗർത്തം; പ്രദേശവാസികൾ ഭീതിയിൽ
പനമരം: കാലവർഷം തുടങ്ങും മുൻപേ കുറുമ്പാലക്കോട്ട മലയിൽ വൻ ഗർത്തം രൂപപ്പെട്ടു. പ്രദേശവാസികൾ ഭീതിയിൽ. കലക്ടർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കുറുമ്പാലക്കാട്ട മലയിൽ കോട്ടത്തറ പഞ്ചായത്തിൽ പെടുന്ന കള്ളാംതോട് പ്രദേശത്തെ മലയിലാണ് വൻ ഗർത്തം രൂപപ്പെട്ടത്. കള്ളാംതോട് പാതയോരത്തെ സെന്റ് മേരീസ് ഗ്രോട്ടോ വഴി മല മുകളിലേക്ക് കയറുന്ന ഭാഗത്തെ കാക്കശ്ശേരി ചന്ദ്രശേഖരന്റെ ഉടമ സ്ഥതയിലുള്ള ഭൂമിയിലാണ് 2 മീ റ്ററോളം വീതിയിൽ മണ്ണിടിഞ്ഞ് അഗാധഗർത്തം രൂപപ്പെട്ടത്. ഗർത്തത്തിന് എത താഴ്ചയുണ്ടെന്ന് കാണാൻ സാധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 4 ദിവസം മുൻപാണ് ഗർത്തം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പല സമയങ്ങളിലും ഇതിനുള്ളിൽ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് ഇരുപതിലധികം വീടുകൾ ഉണ്ട്. കഴിഞ്ഞ മഴക്കാലത്ത് ഈ മലയിൽ വിവിധയിടങ്ങളിലായി പതിനാറോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലുകളും മലയിടിച്ചിലും വിള്ളലും ഉണ്ടായി രുന്നു. അന്ന് ഏറ്റവും വലിയ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങ ളിൽ ഒന്നിന് സമീപമാണ് ഇപ്പോൾ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവർഷം പെരുമഴയ്ക്ക് ശേഷവും ഭൂമി വിണ്ടു കീറുകയും ഒട്ടേറെ സ്ഥലങ്ങൾ നിരങ്ങി നീങ്ങുകയും കംപ്രഷൻ മുക്കിൽ നിന്നു വിളക്കുമാടത്തേക്കും കുരിശുമലയിലേക്കും ഉള്ള ടാറിങ് റോഡുകൾ അടക്കം തകരുകയും ആദിവാസികളടക്കമുള്ളവരുടെ വീടുകളും ആരോഗ്യ കേന്ദ്രം കെട്ടിടവും വിണ്ടുകീറി നശിക്കുകയും ചെയ്തിരുന്നു. ഇക്കുറി മഴയ്ക്കു മുൻപ് തന്നെ ഗർത്തം രൂപപ്പെട്ട പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും മഴക്കാലത്ത് ഭയപ്പാടോടെ ഇവിടെ കഴിയാൻ പറ്റില്ലെന്നും നാട്ടുകാർ പറയുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *