എക്സ്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ്സ്‌


Ad
എക്സ്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സ്‌ കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ 
വയനാട് ജനമൈത്രി എക്സ്സൈസ്, വിമുക്തി മിഷന്റെ ഭാഗമായി പത്താം ക്ലാസ്സ്‌ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടി നാളെ  വൈകുന്നേരം 4 മണിക്ക് ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടത്തുന്നു. വയനാട് വിമുക്തിമാനേജർ ആന്റ് അസിസ്റ്റന്റ് എക്സ്സൈസ് കമ്മീഷണർ കാസിം ടി. എം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മാനന്തവാടി  ജനമൈത്രി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിനീത് രവി സ്വാഗതം ആശംസിക്കും. പ്രശസ്ത കരിയർ ഗുരു ഹരീഷ് ബാബു, സിവിൽ എക്സ്സൈസ് ഓഫീസർ ജോഷി തുമ്പാനം എന്നിവർ ക്ലാസ്സ്‌ നയിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *