പിക്കപ്പ് വാഹനത്തിൽ കടത്തിക്കൊണ്ടു വന്ന 40 ലിറ്റർ കർണാടക മദ്യം പിടികൂടി


Ad
പിക്കപ്പ് വാഹനത്തിൽ കടത്തിക്കൊണ്ടു വന്ന 40 ലിറ്റർ കർണാടക മദ്യം പിടികൂടി

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ പതിവ് വാഹനപരിശോധനക്കിടെ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പച്ചക്കറി കയറ്റി വന്ന കെ എൽ 11 ബി എസ് 9468 നമ്പറിലുള്ള മഹിന്ദ്ര ബൊലേറോ പിക്കപ്പ് വാഹനത്തിൽ കടത്തിക്കൊണ്ടു വന്ന 40 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തു. വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ കോഴിക്കോട് നെല്ലിയോട് വീട്ടിൽ ജിനീഷിനെ 

 അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെയും പിടിച്ചെടുത്ത സാധനങ്ങളും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 
  നിലവിൽ കേരളത്തിൽ മദ്യം ലഭിക്കാത്ത സാഹചര്യം ഉള്ളതിനാൽ കർണാടകത്തിൽ നിന്നും പച്ചക്കറി വാഹനങ്ങളിലും മറ്റും കർണാടക മദ്യം കടത്തുന്നു എന്ന വിവരം ഉള്ളതിനാൽ ചെക്ക് പോസ്റ്റിൽ കർശന പരിശോധന നടത്തുന്നുണ്ട്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി ആർ പത്മകുമാർ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സി സന്തോഷ്‌ , പ്രിവന്റീവ് ഓഫീസർമാരായ പി ശശി, കെ ബി ബാബുരാജ്, സിവിൽ എക്‌സൈസ് ഓഫീസർ കെ എ അർജുൻ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *