June 25, 2026

കർണ്ണാടക മദ്യം പിടികൂടി: രണ്ട് പേർ അറസ്റ്റിൽ

0
IMG-20210529-WA00022.jpg
By ന്യൂസ് വയനാട് ബ്യൂറോ
കർണ്ണാടക മദ്യം പിടികൂടി;രണ്ട് പേർ അറസ്റ്റിൽ

സുൽത്താൻ ബത്തേരി ടൗണിൽ വിൽപ്പനക്കായി കൊണ്ടുവന്ന 27 ലിറ്റർ കർണ്ണാടക സംസ്ഥാനത്ത് മാത്രം വിൽപ്പനാധികാരമുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു രണ്ട് പേർ അറസ്റ്റിൽ. സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി സുൽത്താൻ ബത്തേരി ടൗണിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കേസുകളിലായി മദ്യം പിടികൂടിയത്.നായ്ക്കട്ടി, വാളംക്കോട്ട് ലിജോ തോമസ്, പാട്ടവയൽ മദാരി എസ് റംഷാദ് എന്നിവരെയാണ് 2 കേസുകളിലായി അറസ്റ്റ് ചെയ്തത്. റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ റിനോഷ് ആർ, നേതൃത്വം നൽകിയ റെയിഡിൽ പ്രിവന്റീവ് ഓഫിസർ അജീഷ് ടി.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു മോൻ എ എം, മനു കെ, വിനോദ് പി ആർ, ജ്യോതിസ് മാത്യു, ശിവൻ ഇ.ബി, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന ടി ജി, രമ്യ ബി.ആർ, എന്നിവരും പരിശോധനയിൽ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *