April 19, 2024

‘ഗോത്ര സുരക്ഷാ’ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി

0
Image.jpeg
'ഗോത്ര സുരക്ഷാ' സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി

ജില്ലയിലെ ഗോത്ര വിഭാഗങ്ങളിലെ 45നു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്കുകള്‍ കേന്ദ്രീകരിച്ച് 'ഗോത്ര സുരക്ഷാ' വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു. ബത്തേരിയിലെ കുപ്പാടി ഗവ. ഹൈസ്‌കൂളിലും തിരുനെല്ലി പഞ്ചായത്തിലെ എടയൂര്‍കുന്ന് ഗവ. എല്‍.പി സ്‌കൂളിലും കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമായി വെള്ളിയാഴ്ച ക്യാമ്പുകള്‍ തുടങ്ങി. ഗോത്രവിഭാഗങ്ങളിലെ 30,000 പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനാണു പദ്ധതിയെന്ന് അധികൃതര്‍ അറിയിച്ചു. വയനാട് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ സൗജന്യ വാക്സിനേഷന്‍ ക്യാമ്പുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കുപ്പാടി ഹൈസ്‌കൂളിലെ ക്യാമ്പ് ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണനും എടയൂര്‍കുന്ന് സ്‌കൂളിലെ ക്യാമ്പ് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണനും വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്യാമ്പ് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദീഖും ഉല്‍ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടര്‍ കെ പോള്‍ തോമസ്, സസ്റ്റൈനബിള്‍ ബാങ്കിങ് ലീഡ് അഡൈ്വസര്‍ ക്രിസ്തുദാസ് കെ.വി, ഇസാഫ് സഹസ്ഥാപകന്‍ ഡോ. ജേക്കബ് സാമുവേല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ സുഭദ്രാ നായര്‍, ഐ.ടി.ഡി.പി വയനാട് പ്രൊജക്ട് ഓഫീസര്‍ കെ. സി ചെറിയാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍, തിരുനെല്ലി പഞ്ചായത്ത് അംഗം കെ. സിജിത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ്യ ഇമ്മാനുവല്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജില്‍ ആളൂര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍മാരായ സി. ഇസ്മായില്‍, ജി. പ്രമോദ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *