October 13, 2026

കൽപ്പറ്റ ഐ സി ഡി എസിലെ അങ്കണവാടി പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ഐ സി ഡി എസിലെ അങ്കണവാടി പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ ഐ സി ഡി എസിലെ സൈക്കോ സോഷ്യൽ കൗൺസിലേഴ്സിൻ്റെ ആഭിമുഖ്യത്തിൽ പ്രൊജക്ട് ൻ്റെ കീഴിലുള്ള അങ്കണവാടി പ്രവർത്തകർക്കായി കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സമൂഹത്തിൽ എങ്ങിനെ ഫലപ്രദമായ ഇടപെടലുകൾ നടത്താം എന്നതിനെ സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി കൽപ്പറ്റ സിഡിപിഒ കാർത്തിക അന്ന തോമസ്‌ ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ അശ്വതി നേതൃത്വം വഹിച്ച പരിപാടിക്കു സൈക്കോ സോഷ്യൽ കൗൺസിലർമാരായ ജെയിസി ജോൺ സ്വാഗതവും വിജില നന്ദിയും പറഞ്ഞു. കൂടാതെ ഐ സി ഡി എസ്‌ സൂപ്പർവൈസർമാരായ സരസ്വതി, ശാന്തമ്മ, സൈക്കോ സോഷ്യൽ കൗൺസിലറായ അനു എന്നിവർ ആശംസകൾ അർപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *