April 24, 2024

സമ്പൂർണ മാലിന്യ രഹിത പഞ്ചായത്താകാൻ ഒരുങ്ങി മീനങ്ങാടി

0
Waste Management Market2.jpg
സമ്പൂർണ മാലിന്യ രഹിത പഞ്ചായത്താകാൻ ഒരുങ്ങി മീനങ്ങാടി 

മീനങ്ങാടി: മാലിന്യ നിർമാർജനത്തിന് പുതുമുഖം സൃഷ്ടിച്ച് മാതൃകയാവുകയാണ് മീനങ്ങാടി പഞ്ചായത്ത്. ഹരിത സുന്ദരം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നുമായി അജെെവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനാണ് ശ്രമം. ഈ മാസം 25 മുതൽ ആരംഭിച്ച മാലിന്യ ശേഖരണം ദിവസങ്ങൾ പിന്നിടുമ്പോൾ 150ലധികം ടൺ മാലിന്യമാണ് ഇതിനോടകം ശേഖരിച്ചത്. വാർഡ് സാനിറ്റേഷൻ കമ്മിറ്റി, ഹരിത കർമസേന, ആർ ആർ ടി എന്നിവ ചേർന്നാണ് പെ‍ാതുജന പങ്കാളിത്തതോടെ മാലിന്യ ശേഖരണം നടത്തുന്നത്. എല്ലാ അജൈവ മാലിന്യങ്ങളും വാതിൽപടിയിലെത്തി ശേഖരിച്ച് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് കവറുകൾ, ചെരുപ്പ്, ബാഗ്, കുപ്പിചില്ലുകൾ, ഇലക്ട്രോണിക് വേസ്റ്റ് തുടങ്ങി എല്ലാത്തരം അജൈവ മാലിന്യങ്ങളും ഓരോ വാർഡുകളിലെയും അങ്കൺവാടികൾ, വായനശാലകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ശേഖരിച്ച് പഞ്ചായത്തിന്റെ എം സി എഫിൽ സംഭരിച്ച ശേഷം ക്ലീൻ‍ കേരള കമ്പനിക്ക് കൈമാറും. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് മാലിന്യ നിർമാർജനത്തിനായി അഞ്ച് ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാ വാർഡുകളുും മാലിന്യ മുക്തമാക്കി വായുവും വെള്ളവും മണ്ണും മലിനമാകാതിരിക്കാൻ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ നാടിനെ സുന്ദരമാക്കാനാണ് പഞ്ചായത്ത് ഭരണ സമിതി ലക്ഷ്യമിടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *