പ്രായമായ സുലൈമാന് വേണ്ടി ഭാരം കൂട്ടരുതെന്ന് മമ്മൂട്ടി; മേക്കോവറിന് പിന്നിലെ കഥ പറഞ്ഞ് ഫഹദ്


Ad
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാലിക്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണനാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. മാലിക് തീയേറ്ററില്‍ കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് തെല്ല് നിരാശ പകരുന്നതാണെങ്കിലും ഇപ്പോള്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജൂലൈ 15നാണ് സിനിമയുടെ റിലീസ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ് മാലിക്.
ചിത്രത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. പീരിയഡ് ഡ്രാമയായ മാലിക്കില്‍ സുലൈമാന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. അതുകൊണ്ട് തന്നെ സുലൈമാന്റെ 20 വയസ് മുതല്‍ 57 വയസ് വരെയുള്ള ഗെറ്റപ്പ് മാറ്റങ്ങള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇതിനായി ഫഹദ് ഫാസില്‍ നടത്തിയ മേക്കോവറുകള്‍ ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവറിനെക്കുറിച്ച് ഫഹദ് ഫാസില്‍ മനസ് തുറന്നിരിക്കുകയാണ്.ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ഫഹദ് മനസ് തുറന്നത്. സുലൈമാന് പ്രായമാകുമ്പോള്‍ സ്വാഭാവികമായും ഭാരം കൂടിയ ശരീരമായേക്കും എന്നതിനാല്‍ ഫഹദിനോട് ശരീരഭാരം കൂട്ടാന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യേണ്ടതില്ലെന്ന് പിന്നീട് മമ്മൂട്ടിയാണ് പറഞ്ഞത്. മഹേഷ് നാരായണനോടായിരുന്നു മമ്മൂട്ടി ഇത് പറഞ്ഞത്. പ്രായമായ സുലൈമാനെ കാണിക്കുന്നതിന് ഫഹദിനോട് ഭാരം കൂട്ടാന്‍ പറയരുതെന്ന് മമ്മൂട്ടി പറയുകയായിരുന്നു. അങ്ങനെയാണ് സുലൈമാന്റെ ഇപ്പോഴത്തെ രൂപത്തിലേക്ക് എത്തിപ്പെട്ടതെന്നാണ് ഫഹദ് പറയുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *