June 3, 2026

ഫാദർ സ്റ്റാൻസാമിയുടെ മരണം, പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ഫാദര്‍ സ്റ്റാന്‍സാമിയുടെ മരണം ഭരണകൂട കൊലപാതകം എന്ന മുദ്രാവാക്യമുയര്‍ത്തി മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദരിദ്രരായ ആദിവാസി വിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളിലൂടെ ലോകപ്രശസ്തനായ ഫാദര്‍ സ്റ്റാന്‍സാമിയെ മതിയായ ചികിത്സയും മരുന്നും നല്‍കാതെ ബി.ജെ.പി സര്‍ക്കാര്‍ കൊന്നതാണെന്നും ഇത് ഭരണകൂട ഭീകരതയാണെന്നും ഫാദര്‍ സ്റ്റാന്‍ സാമി കസ്റ്റഡിയില്‍ മരിച്ചപ്പോള്‍ മനുഷ്യാവകാശങ്ങള്‍ കൂടിയാണ് കൊല ചെയ്യപ്പെട്ടിരിക്കുന്നതെന്നും പ്രതിഷേധയോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ഭീകരവാദികളാക്കിയും നഗര നക്‌സലുകളാക്കിയും അടിച്ചമര്‍ത്തുകയാണെന്നും യോഗം ആരോപിച്ചു.സ്റ്റാന്‍സാമിക്ക് വേണ്ടി സംസാരിക്കുന്ന സിപിഎം വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രോഗബാധിതനായ മാവോയിസ്റ്റ് തടവുകാരന്‍ വയനാട് മേപ്പാടി സ്വദേശി ഇബ്രാഹിമിനെ തടവറയില്‍ കൊല്ലുമോ അതോ വിട്ടയക്കുമോ എന്ന പ്ലക്കാര്‍ഡുയത്തിയാണ് പ്രതിഷേധയോഗം നടന്നത്. വട്ടേക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു.പോരാട്ടം കണ്‍വീനര്‍ പി.പി.ഷാന്റോലാല്‍, എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ടിനാസര്‍, സിപിഐഎംഎല്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പ്രകാശന്‍, പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *