തൊഴിലാളികളെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം


Ad
തൊഴിലാളികളെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം

മാനന്തവാടി : കമ്പമല കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ കീഴിലെ തേയിലത്തോട്ടത്തിൽ 13 വർഷത്തോളമായി ജോലി ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ഉടൻ പിൻവലിക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം(ബിഎംഎസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
 1979ലെ ശ്രീലങ്കൻ അഭയാർത്ഥികളായ തമിഴ് വംശജർക്കും പ്രദേശത്തെ ആദിവാസികൾക്കും തൊഴിൽ നൽകാനാണ് എസ്റ്റേറ്റ് രൂപീകരിച്ചത്. ലാഭനഷ്ടം നോക്കാതെ അവർക്ക് സർക്കാർ മേൽനോട്ടത്തിൽ ജോലി നൽകേണ്ടതാണ്. അവിടുത്തെ പ്രശ്നങ്ങൾ പഠിക്കാതെ പുതിയ മാനേജിങ് ഡയറക്ടറേ എടുത്ത തീരുമാനം അംഗീകരിക്കാൻ കഴിയില്ല എന്നും ബിഎംഎസ് കൂട്ടിച്ചേർത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *