ആത്മഹത്യ ചെയ്ത സ്വകാര്യ ബസുടമയുടെ വീട് എം എല്‍ എ സന്ദര്‍ശിച്ചു


Ad
ആത്മഹത്യ ചെയ്ത സ്വകാര്യ ബസുടമയുടെ വീട് എം എല്‍ എ സന്ദര്‍ശിച്ചു
കല്‍പ്പറ്റ: സാമ്പത്തികപ്രതിസന്ധിമൂലം ആത്മഹത്യ ചെയ്ത സ്വകാര്യബസുടമ അമ്പലവയല്‍ പെരുമ്പാടി കുന്നില്‍ പാലഞ്ചേരി രാജമണി യുടെ വീട് കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി സിദ്ദിഖ് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ നേരില്‍ കണ്ട എം എല്‍ എ അവരെ ആശ്വസിപ്പിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വകാര്യബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, അവരുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം എല്‍ എ പറഞ്ഞു. ഡി സി സി ജനറല്‍ സെക്രട്ടറി എൻ സി കൃഷ്ണകുമാര്‍, മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ് ബാബു തോമാട്ടുചാല്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *