September 23, 2026

ശക്തമായ കാറ്റിനും മഴക്കും സാധ്യത; വയനാട് ജില്ലയിൽ 22, 23, 24, 25 തീയതികളിൽ യെല്ലാേ അലേർട്ട്

0
rain.1617218720.jpg
By ന്യൂസ് വയനാട് ബ്യൂറോ
ശക്തമായ കാറ്റിനും മഴക്കും സാധ്യത; വയനാട് ജില്ലയിൽ 22, 23, 24, 25 തീയതികളിൽ യെല്ലാേ അലേർട്ട്
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്ന് മുതൽ 25 വരെ യെല്ലോ അലേർട്ട്. സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും മഴ തീവ്രതയോടെ തുടരും. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശാവുന്ന കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ 
ജൂലൈ 22: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
ജൂലൈ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്.
ജൂലൈ 24: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ജൂലൈ 25: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *