മദ്യ വിൽപന നടത്തിയ യുവാവിനെ എക്സൈസ് അതിസാഹസികമായി പിടികൂടി
മദ്യ വിൽപന നടത്തിയ യുവാവിനെ എക്സൈസ് അതിസാഹസികമായി പിടികൂടി
മാനന്തവാടി: തൊണ്ടർനാട് പാതിരിമന്ദം ഭാഗത്ത് എക്സൈസ് പ്രിവന്റീവ് ഓഫീസർ ബാബു മൃദുലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പന്ത്രണ്ടര ലിറ്റർ മദ്യം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണങ്കര വീട്ടിൽ ജെറി വർഗസ് (32) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിനോട് ചേർന്ന് ഷെഡ്ഡിലാണ് മദ്യവിൽപ്പന നടത്തിയത്. പ്രതിയെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഓഫീസർമാരായ എ.സി ചന്ദ്രൻ, അനൂപ്, അജേഷ് വിജയൻ വിപിൻ പി വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Leave a Reply