വയനാടിനോടുള്ള വിദ്യാഭ്യാസ അവഗണന: അടിയന്തിര പരിഹാരം വേണം – എസ് എസ് എഫ്


Ad
വയനാടിനോടുള്ള വിദ്യാഭ്യാസ അവഗണന: അടിയന്തിര പരിഹാരം വേണം – എസ് എസ് എഫ്

കൽപ്പറ്റ : വയനാട് നോടുള്ള വിദ്യാഭ്യാസ അവഗണനക്ക് അടിയന്തര പരിഹാരം വേണമെന്ന് എസ് എസ് എഫ് വയനാട് ജില്ലാ അനലൈസ ആവശ്യപ്പെട്ടു.
ജില്ലയിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുള്ള സീറ്റുകൾ നിലവിൽ ലഭ്യമല്ല. വിജയിച്ച 24 ശതമാനം വിദ്യാർഥികളും പുറത്താണ്. പ്രസ്തുത വിഷയം സർക്കാർ ഗൗരവപൂർവം ഇടപെട്ട് പരിഹരിക്കണമെന്ന് അനലൈസ ആവശ്യപ്പെട്ടു.
 അനലൈസയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ നടന്നു. കഴിഞ്ഞ ആറു മാസ പദ്ധതി പ്രവർത്തനങ്ങൾ അനലൈസ വിലയിരുത്തി.
എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശുഹൈബ് കണ്ണൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ടി മുഹമ്മദ് സഈദ് ഇർഫാനി റിപ്പൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ നിരീക്ഷകനുമായ സിറാജുദ്ദീൻ മദനി ഗൂഡല്ലൂർ കൗൺസിൽ നിയന്ത്രിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ പി നൗഫൽ പിലാക്കാവ് സ്വാഗതവും ഹാരിസ് വാര്യാട് നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *