November 5, 2026

‘വ്യാപാരികളുടെ ജീവിതസമരം’ ആഗസ്റ്റ് മൂന്നിന്

0
lockdown_j-sixteen_nine.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
'വ്യാപാരികളുടെ ജീവിതസമരം' ആഗസ്റ്റ് മൂന്നിന്
മാനന്തവാടി: കോവിഡ് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിപ്പിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുക, വ്യാപാര വായ്പകൾക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, സ്വകാര്യ കെട്ടിടങ്ങളുടെ വാടക 6 മാസത്തേക്ക് ഒഴിവാക്കുക, എല്ലാ വ്യാപാരികൾക്കും അടിയന്തിരമായി വാക്സിൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 3 ന് രാവിലെ 10 മണി മുതൽ കളക്‌ട്രേറ്റിനു മുമ്പിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുമ്പിലും, യൂണിറ്റ് കേന്ദ്രങ്ങളിലും 'വ്യാപാരികളുടെ ജീവിതസമരം' നടത്താൻ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുന്ന സമരത്തിൽ മുഴുവൻ വ്യാപാരികളും പങ്കാളികളാകണമെന്നും ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ പ്രസിഡൻ്റ് പി.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ എസ്.ദിനേഷ്, സെക്രട്ടറി 
വി.കെ.തു ളസിദാസ്, കെ.ഹസ്സൻ, എ.പി.പ്രേഷിന്ത്, എം.ആർ.സുരേഷ്, ടി. സുരേന്ദ്രൻ, ഗ്രേസി രവി, സി.ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *