ഹയര്‍ സെക്കന്‍ഡറി അധ്യാപകർ പ്രതിഷേധ സമരം നടത്തി


Ad
ഹയര്‍ സെക്കന്‍ഡറി അധ്യാപകർ പ്രതിഷേധ സമരം നടത്തി

കൽപ്പറ്റ: ഹയര്‍ സെക്കന്‍ഡറി മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ (എച്ച് എസ് എസ് ടി എ) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമര ശൃംഖലയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ സമരം നടത്തി. മുപ്പത് വര്‍ഷമായിട്ടും പരിഹരിക്കാതെ തുടരുന്ന ജൂനിയര്‍ ഹയർ സെക്കൻഡറി അധ്യാപക പ്രശ്‌നം പരിഹരിക്കുക, പ്രിന്‍സിപ്പല്‍ നിയമനത്തിന് ജൂനിയര്‍ അധ്യാപകരെ പരിഗണിക്കുക, ഹെഡ് മാസ്റ്റര്‍ പ്രിന്‍സിപ്പൽ ക്വാട്ട അവസാനിപ്പിക്കുക, ഹയര്‍ സെക്കൻഡറി സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്യുക, പങ്കാളിത്ത പെന്‍ഷന്‍കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ അനുവദിക്കുക, പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം കുറക്കുക, ക്ലര്‍ക്ക്, പ്യൂണ്‍, ലൈബ്രറേറിയന്‍ നിയമനം നടത്തുക, മലബാര്‍ മേഖലയിലെ ഹയര്‍ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ വി അബ്രഹാം,
സംസ്ഥാന പ്രസിഡന്റ്
സന്തോഷ് കുമാര്‍, കെ ജി ഒരു ജില്ലാ പ്രസിഡന്റ് പി സഫ്വാന്‍, എ എച്ച് എസ് ടി എ ജില്ലാ പ്രസിഡന്റ് രാജന്‍ ബാബു, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ്, പ്രിന്‍സിപ്പല്‍ ഫോറം ജില്ലാ പ്രസിഡന്റ് പി കെ വാസു, എച്ച് എസ് എസ് ടി എ സംസ്ഥാന ട്രഷറര്‍ ഡോ. മഹേഷ് ബാബു, റോണി ജേക്കബ്, നവീന്‍ പോള്‍, ടി എം സന്തോഷ് , അനില്‍ കുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *