August 13, 2026

സംസ്ഥാനത്ത് ഇനി ലോക്ക് ഡൗൺ ഞായറാഴ്ചകളിൽ മാത്രം

0
IMG-20210804-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാനത്ത് ഇനി ലോക്ക് ഡൗൺ ഞായറാഴ്ചകളിൽ മാത്രം ; നിയന്ത്രണങ്ങളിൽ ഇളവ്
ആഴ്ചയിൽ ആറു ദിവസം കടകൾക്കും പ്രവർത്തനാനുമതി
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ നയം പ്രഖ്യാപിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 
ഇനി ഞായറാഴ്ച മാത്രമാകും ലോക്ക് ഡൗണ്‍ ഉണ്ടാകുക. 
കടകള്‍ക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ 9 മണി വരെയാക്കി..
ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച്‌ ആയിരിക്കും ഇനി നിയന്ത്രണം. 
ആള്‍ക്കൂട്ട നിരോധനം തുടരും. 
വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം.
വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍. 
1000 പേരില്‍ 10 പേരില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *