April 26, 2024

കർഷക ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിക്കും

0
Img 20210805 Wa0038.jpg
കർഷക ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിക്കും 

വെള്ളമുണ്ട :ചിങ്ങം ഒന്ന് കർഷക ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ള വെള്ളമുണ്ട കൃഷിഭവൻ പരിധിയിലെ മികച്ച കർഷകരെ ആദരിക്കുവാൻ കൃഷിഭവനിൽ ചേർന്ന വെള്ളമുണ്ട കാർഷിക വികസന സമിതിയോഗം തീരുമാനിച്ചു. യോഗം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ എം.ശരണ്യ, ബ്ലോക്ക് മെമ്പർമാരായ പി.കെ. അമീൻ, വി.ബാലൻ., അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.സ്റ്റാർലി, പി.വി. ബാലൻ,എൻ.പി. പ്രകാശൻ
പി.മമ്മൂട്ടി,പുതിയോട്ടിൽ അമ്മദ്,കെ.പി.രാജൻ,ജയപ്രസാദ് കെ,സതീഷ്‌ കെ,എം.ഗോവിന്ദൻ, പുത്തൂർ ഉമ്മർ,സീനത്ത് പി എന്നിവർ സംസാരിച്ചു.
അപേക്ഷകർ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ അതതു വാർഡ് മെമ്പർക് ആഗസ്റ്റ് ഒമ്പതിനുള്ളിൽ നൽകേണ്ടതാണ്. 
മുൻ വർഷങ്ങളിൽ ആദരിച്ചിട്ടുള്ള കർഷകർ അപേക്ഷ നൽകേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന മേഖലകൾ ചുവടെ കൊടുക്കുന്നു. ഒരാൾക്ക് ഒരു മേഖലയിൽ മാത്രമേ അപേക്ഷ നൽകുവാൻ സാധിക്കുകയുള്ളൂ. 
1) മികച്ച ജൈവ കർഷകൻ/കർഷക
2) നെല്ല് കർഷകൻ/കർഷക
3) കുരുമുളക്/കാപ്പി കർഷകൻ/കർഷക
4) വനിത കർഷക
5) എസ്.സി/എസ്.ടി കർഷകൻ/കർഷക
6) യുവ കർഷകൻ
7) യുവ കർഷക
8) ക്ഷീര കർഷകൻ/കർഷക
9) ഔഷധസസ്യ കൃഷി ചെയ്യുന്നവർ
10)മത്സ്യ കർഷകർ
11) പ്രവാസി കർഷകർ
12) കർഷക തൊഴിലാളി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *