July 14, 2026

ജില്ലയിലെ തദ്ദേശസ്വയംഭരണ വകുപ്പിലെ ഒഴിവുകള്‍ നികത്താന്‍ നിയമസഭയില്‍ ഇടപെട്ട് ഒ ആര്‍ കേളു

0
IMG-20210807-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ തദ്ദേശസ്വയംഭരണ വകുപ്പിലെ ഒഴിവുകള്‍ നികത്താന്‍ നിയമസഭയില്‍ ഇടപെട്ട് ഒ ആര്‍ കേളു 

മാനന്തവാടി: വയനാട് ജില്ലയില്‍ തദ്ദേശസ്വയംഭരണ വകുപ്പിലെ ഒഴിവുകള്‍ നികത്താന്‍ നിയമസഭയില്‍ ഇടപെട്ട് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം വിഭാഗങ്ങളിലായി ഡ്രൈവര്‍മാരുള്‍പ്പെടെ 50 ലധികം ഒഴിവുകളാണ് ഉള്ളത്. ഇത് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ റാങ്ക് ലിസ്റ്റ് നിലവില്‍ ഇല്ലാത്തതിനാല്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേനെ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുകയാണ്. അതോടൊപ്പം തന്നെ ഒന്നാംതരം ഓവര്‍സീയര്‍, രണ്ടാം തരം ഓവര്‍സീയര്‍ എന്നിവയുടെ റാങ്ക് ലിസ്റ്റും നിലവില്ല ഇതും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്ക്കാലിക ഒഴിവുകള്‍ നികത്തുന്നതിനുള്ള ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും ഒ.ആര്‍ കേളു എംഎല്‍എ പറഞ്ഞു.എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി തങ്ങള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *