അജണ്ടയിലില്ലാത്ത വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഭരണ സമിതി യോഗം അലങ്കോലപ്പെടുത്താൻ ശ്രമം


Ad
അജണ്ടയിലില്ലാത്ത വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഭരണ സമിതി യോഗം അലങ്കോലപ്പെടുത്താൻ ശ്രമം

മാനന്തവാടി: മുനിസിപ്പാലിറ്റി ഭരണസമിതി യോഗത്തിലാണ് അജണ്ടയിലില്ലാത്ത കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അലങ്കോലപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചത്.
രാവിലെ 10.30 ന്ബോർഡ് യോഗം ആരംഭിച്ച് അജണ്ട അവതരണം കഴിഞ്ഞയുടനെ സി എഫ് സി ഫണ്ട് വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്.
പുഴയിൽ നിന്നും വെള്ളമെടുക്കുന്നതിനുള്ള
 കർഷകരുടെ അപേക്ഷ പരിഗണിക്കൽ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഡിവിഷനുകളിൽ നടപ്പാക്കുന്നത് പാസ്സാക്കൽ, സ്റ്റാൻ്റിംങ്ങ്കമ്മറ്റി തീരുമാനങ്ങൾ അംഗീകരിക്കൽ, തുടങ്ങിയവയായിരുന്നു അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നത്.
അജണ്ടയിൽ ഇല്ലാത്ത കാര്യങ്ങൾ
 അംഗീകരിക്കാൻ കഴിയില്ലെന്നും അജണ്ടയിലുള്ള വിഷയങ്ങൾ മാത്രമെ ചർച്ചക്കെടുക്കാൻ കഴിയുകയുള്ളുവെന്ന് ചെയർമാൻ 
 അറിയിച്ചതൊടെയാണ്പ്രതിപക്ഷ 
അംഗങ്ങൾ ബഹളവുമായി രംഗത്തെത്തുകയും
മുദ്രവാക്യം വിളികളോടെ അധ്യക്ഷ വേദിക്കരികിലേക്ക് എത്തി യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *