കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം


Ad
കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം

കൽപ്പറ്റ : ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിനായി കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം), സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ള സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയില്‍ താമസിക്കുന്ന കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കുടുംബശ്രീ പ്രവൃത്തി പരിചയം എന്നിവ അധിക യോഗ്യതയായിരിക്കും. എസ്.ജെ.എസ്.ആര്‍.വൈ പദ്ധതിയില്‍ സി.ഒ ആയി പ്രവൃത്തി പരിചയമുള്ളവര്‍ക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ സി.ഒമാരായി പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണനയുണ്ട്. അപേക്ഷകര്‍ക്ക് ഓഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയരുത്. പ്രതിമാസം 10,000 രൂപയാണ് ശമ്പളം. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓഫീസിലാണ് നിയമനം. അപേക്ഷ ഫോറം സി.ഡി.എസ് ഓഫീസില്‍ നിന്ന് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ ഓഗസ്റ്റ് 18ന് വൈകീട്ട് 5 വരെ സ്വീകരിക്കും. എഴുത്ത് പരീക്ഷയുടേയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.അപേക്ഷകള്‍ അയക്കേണ്ട വിലാസം: കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത്, പിന്‍: 673122. ഫോണ്‍: 04936 206589, 04936 299370.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *