മെഡിസെപ്പ്; സർക്കാർ വഞ്ചന അവസാനിപ്പിക്കണം: ചവറ ജയകുമാർ


Ad
മെഡിസെപ്പ്; സർക്കാർ വഞ്ചന അവസാനിപ്പിക്കണം: ചവറ ജയകുമാർ

കൽപ്പറ്റ: മെഡിസെപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാരെയും പെൻഷൻകാരെയും കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള സർക്കാരിൻ്റെ വഞ്ചനാപരമായ നിലപാട് തിരുത്തണമെന്ന് കേരള എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മുന്നണി പോരാളികളായി നിൽക്കുന്ന ജീവനക്കാരുടെ ജീവന് യാതൊരു വിലയും നൽകാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. പൊതു സമൂഹത്തിന് മുന്നിൽ ജീവനക്കാരെ താറടിക്കുകയാണ്, നിലവിലുള്ള ആനുകൂല്യങ്ങൾ പോലും കവർന്നെടുക്കുകയാണ്, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസിൻ്റെ അധ്യക്ഷതയിൽ വെർച്ച്വലായി ചേർന്ന ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ജന.സെക്രട്ടറി എസ് രവീന്ദ്രൻ സംഘടനാ ചർച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എ.എം ജാഫർഖാൻ, ജി.എസ് ഉമാശങ്കർ, എം.ജെ തോമസ് ഹെർബിറ്റ്, സെക്രട്ടറിമാരായ വി.പി.ദിനേശ്, രഞ്ജു കെ മാത്യു, ജില്ലാ സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ടി മധു, എൻ.ജെ ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ.എസ് ബെന്നി, സജി ജോൺ, വി.ആർ ജയപ്രകാശ്, ജോർജ്ജ് സെബാസ്റ്റ്യൻ, വി മനോജ്, ആർ.ചന്ദ്രശേഖരൻ, ജില്ലാ ഭാരവാഹികളായ എം.സി ശ്രീരാമകൃഷ്ണൻ, ആർ രാംപ്രമോദ്, സി.ജി.ഷിബു, സി.കെ ജിതേഷ്, എം.ജി.അനിൽകുമാർ, കെ.ആർ രതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് മോബിഷ് പി തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവരെ തെരഞ്ഞെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *