സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തും


Ad
സ്വാതന്ത്ര്യ ദിനാഘോഷം;

മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തും
കല്‍പ്പറ്റ : എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. 15 ന് രാവിലെ 9 മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക.  
സംസ്ഥാന പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ആഘോഷത്തില്‍ പരമാവധി നൂറു പേരെ മാത്രമാണ് പങ്കെടുപ്പിക്കുക. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. കോവിഡ് പ്രതിരോധ-ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളും രോഗമുക്തരായവരും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. പോലീസ്,എക്‌സൈസ്, ഫോറസ്റ്റ് വകുപ്പുകളുടെ പ്ലാറ്റൂണുകള്‍ ഗ്രൗണ്ടില്‍ അണിനിരക്കും.
സാമൂഹിക അകലവും മാസ്‌കിന്റെ ഉപയോഗവും സാനിറ്റൈസേഷനും ചടങ്ങില്‍ ഉറപ്പാക്കും. എല്ലാവരെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്തുകയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *