സ്വാതന്ത്യദിന തലേന്ന് കമ്പമലയിൽ മാവോയിസ്റ്റുകളുടെ പോസ്റ്റർ


Ad
സ്വാതന്ത്യദിന തലേന്ന് കമ്പമലയിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകളും ബാനറുകളും പതിച്ചു

മാനന്തവാടി: വയനാട്ടിലെ കമ്പമല എസ്റ്റേറ്റിൽ മാവോവാദികളെത്തി പോസ്റ്ററുകളും ബാനറുകളും പതിച്ചു.ഇന്ന് പകൽ സമയത്താണ് സംഘമെത്തി ബാനർ സ്ഥാപിച്ചത്. 
സ്വതന്ത്ര്യ ദിനാഘോഷം ബഹിഷ്ക്കരിക്കണമെന്നാണാവശ്യം. രാജ്യത്തിന് ലഭിച്ചത് യഥാർത്ഥ സ്വാതന്ത്ര്യമല്ലെന്നും യഥാർത്ഥ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതണമെന്നുമാണ് പോസ്റ്ററിൽ. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യമുണ്ട്. .വനം വികസന കോർപ്പറേഷനു കീഴിൽ ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളെ പുനരധിവസിപ്പിച്ച എസ്റ്റേറ്റാണ് കമ്പമല. ഇവിടെ തൊഴിലാളികൾ സമരത്തിലാണ്. ഇതിന് മുമ്പും ഈ പ്രദേശത്ത് പകൽ സമയത്ത് മാവോയിസ്റ്റുകളെത്താറുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *