‘കോവിഡ് ഓര്‍ത്തോണം’; ബോധവൽക്കരണ വാഹന പ്രചാരണം തുടങ്ങി


Ad
'കോവിഡ് ഓര്‍ത്തോണം'; ബോധവൽക്കരണ വാഹന പ്രചാരണം തുടങ്ങി

കൽപ്പറ്റ : കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ 'കോവിഡ് ഓര്‍ത്തോണം' എന്ന ആപ്തവാക്യത്തോടെ ആരോഗ്യ ബോധവല്‍ക്കരണ വാഹന പ്രചാരണ ജാഥയ്ക്ക് ജില്ലയില്‍ തുടക്കം. യുനിസെഫിന്റെ സഹായത്തോടെ ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള വാഹനജാഥ ഫ്‌ളാഗ്ഓഫ് ചെയ്തു. ആഘോഷങ്ങള്‍ വീടുകളിലൊതുക്കണമെന്നും പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പ്രിയ സേനന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ദിനീഷ്, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ ഡോ. അംജിത് രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 വായുസഞ്ചാരമില്ലാത്ത മുറികളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക, ഒരുകാരണവശാലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്, കോവിഡ് പോസിറ്റീവ് ആകുന്നവര്‍ നര്‍ബന്ധമായും റൂം ക്വാറന്റൈന്‍ പാലിക്കുക, പോസിറ്റീവ് ആയാല്‍ ഉടന്‍ തന്നെ വീണ്ടും പരിശോധിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ ശ്രമിക്കരുത്, രോഗലക്ഷണങ്ങള്‍ മറച്ചുപിടിക്കാതെ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക, പരമാവധി വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കുക, വാക്‌സിന്‍ സുരക്ഷിതമാണ്; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത് തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വാഹനപ്രചാരണം. 
 കുടുംബത്തില്‍ എല്ലാവരെയും കൂട്ടിയുള്ള ഷോപ്പിങ് ഒഴിവാക്കുക, ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക തയ്യാറാക്കി ഒന്നോ രണ്ടോ പേര്‍ മാത്രം സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് കടകളിലെത്തുക, പുറത്തുപോകുമ്പോഴും കച്ചവടസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കുക, കടകളില്‍ അകലം പാലിക്കുക, പണമിടപാട് നടത്തിയശേഷം കൈകള്‍ നിര്‍ബന്ധമായും അണുവിമുക്തമാക്കുക, പനിയോ ചുമയോ മറ്റ് ശാരീരിക പ്രയാസങ്ങളോ അനുഭവിക്കുന്നവര്‍ ആളുകള്‍ പുറത്തുപോകുന്നത് ഒഴിവാക്കണം, ഉത്തരവാദിത്തങ്ങള്‍ മറക്കാതെ കരുതലോടെ ഈ ഓണക്കാലത്തെ വരവേല്‍ക്കാം തുടങ്ങിയ സന്ദേശങ്ങളും വാഹനജാഥ പങ്കുവയ്ക്കുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *