വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം ടി സിദ്ദിഖ് എം എൽ എ നിർവഹിച്ചു


Ad
വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം ടി സിദ്ദിഖ് എം എൽ എ നിർവഹിച്ചു

കൽപ്പറ്റ: പ്രതിസന്ധിയുടെ കാലത്തും ഓണത്തിന് പൊലിമ നഷ്ടപ്പെടരുതെന്ന് ടി.സിദ്ദിഖ് എം.എൽ.എ. വയനാട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വറുതിയുടെ കാലത്തും മലയാളിക്ക് ഓണാഘോഷത്തിൽ വിട്ടുവീഴ്ചയില്ലെന്ന് എം.എൽ.എ. പറഞ്ഞു. മാധ്യമ പ്രവർത്തകർക്കുള്ള ഓണകിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനവും എം.എൽ.എ, നിർവ്വഹിച്ചു. കൽപ്പറ്റ നഗര സഭാ ചെയർപേഴ്സൺ കെയംതൊടി മുജീബ് മുഖ്യ പ്രഭാഷണവും പി.കെ. അബ്ദുൾ അസീസ് ഓണസന്ദേശവും നിർവ്വഹിച്ചു. വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.സജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാം കെ. അബ്ദുള്ള , കെ.മുസ്തഫ, ടി.എം. ജെയിംസ്, കമൽ മംഗലശ്ശേരി, അനീസ് മൊയ്തീൻ, സി.വി.ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *